പ്രണയിക്കരുത് , ഒരിക്കലും കാരണം പ്രണയത്തിനു മുള്ളുണ്ട് . കൂടുതല്‍ അടുക്കുന്തോറും അത് ആഴത്തില്‍ കുത്തിയിറങ്ങും .മാത്രമല്ല അതില്‍ ചതി പതുങ്ങി ഇരിക്കുന്നുണ്ട് . പ്രണയം ഒരിക്കലും സുഖം തരില്ല ദുഖം മാത്രമേ അത് പ്രദാനം ചെയ്യു. കാല യവനികയ്ക്കുള്ളില്‍ മറഞ്ഞ മഹാരാധന്മാരെല്ലാം പ്രണയത്തെ വാഴ്ത്തിയിട്ടുണ്ട് ഒരുപാട് അങ്ങ് ആകാശത്തിനുമപ്പുരം , പക്ഷെ അവര്‍ മൌനമായ് സമ്മതിക്കും പ്രണയം വേദനയാണ് , വിരഹമാനെന്നു .ഒരാണും ഒരു പെണ്ണും പ്രണയിക്കുന്നു അതിന്റെ പര്യവസാനം ഒന്നിക്കല്‍ ആണെങ്കില്‍ കൂടെ അവിടെ സന്തോഷത്തെക്കള്‍ കൂടുതല്‍ ദുഃഖം ആയിരിക്കും കൊടികുത്തി വാഴുക . വിലയ്ക്ക് വാങ്ങാവുന്ന താല്‍ക്കാലിക സുഖങ്ങള്‍ മാത്രം തരുന്ന പ്രണയങ്ങള്‍ ഏറെയാണ് . പ്രായത്തിനു മറയുണ്ട് അപ്രിയമായവ ഒന്നും അവിടെ പങ്കുവയ്ക്കയില്ല . തേന്‍ കിനിയുന്ന വാക്കുകളും തൂ വെള്ള പുഞ്ചിരിയും മാത്രമേ ഉണ്ടാവു
പക്ഷെ സ്നേഹം അങ്ങനെ അല്ല ഒരിക്കലും സ്നേഹത്തിനു ആരെയും വേദനിപ്പിക്കാന്‍ കഴിയില്ല ആശ്വസിപ്പിക്കനെ കഴിയൂ സ്നേഹത്തെ മറച്ചു വയ്ക്കാം പക്ഷെ എല്ലാം തകര്‍ത്തു അതൊരിക്കല്‍ പുറത്തു വരും വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത ഒന്നാണ് സ്നേഹം പരസ്പര വിശ്വാസത്തിലും പങ്കു വയ്ക്കളിലുമാന്നു സ്നേഹം കുടികൊള്ളുന്നത് . സ്നേഹിക്കാത്തവരായി ആരും ഉണ്ടാവില്ല സ്നേഹം വിശ്വാസമാണ് സത്യമാണ് . പക്ഷെ ഒന്നുണ്ട് പ്രണയത്തില്‍ സ്നേഹം ഉണ്ടെങ്കില്‍ സത്യം ഉണ്ടെങ്കില്‍ അത് പരിശുധമായിരിക്കും എന്നും നിലനില്‍ക്കുന്നതയിരിക്കും
good thought and also nice presence...!!!
ReplyDelete