Thursday, May 20, 2010
തെളിര്‍ നിലാവുള്ള ഒരു മഞ്ഞു കാലത്തിലെ നീലാകാശത്തിന്റെ കുളിര്‍മയില്‍ ഞാന്‍ വരച്ചു ചേര്‍ത്ത നിഴല്‍ ചിത്രങ്ങളില്‍ ഒന്നില്‍ പോലും നിന്റെ രൂപം , നിന്റെ മുഖം ഉണ്ടായിരുന്നില്ല അപ്പോഴൊക്കെയും ഇപ്പോഴും എന്റെ ഇടനെഞ്ഞിലെ പ്രണയത്തിന്റെ കൂട്ടില്‍ തഴുകി തലോടി ഉറക്കി കിടത്തീയിരിക്കയായിരുന്നു നിന്നെയും നിന്റെ ഓര്‍മകളെയും ഞാന്‍ ...........! പക്ഷെ ഇന്നലെ എപ്പോഴോ കൂടിന്റെ ലോലമായ ചുവരുകള്‍ തകര്‍ത്തു അവയെല്ലാം പുറത്തുചാടി , ഇനിയും നിന്നിലെക്കാവ എത്തിയില്ലെങ്കില്‍ ഒരുപക്ഷെ എനിക്ക് നിന്നെ നഷ്ടമാകും . നീ എത്ര ദൂരത്താണെങ്കിലും എന്റെ ഓര്‍മകള്‍ക്ക് ചിറകു മുളയ്യ്ക്കുകയാണെങ്കില്‍ ഞാന്‍ ആദ്യം പറന്നെത്തുക നിന്നരുകില്‍ ആയിരിക്കും . എന്റെ പ്രണയം നിന്നെ അറിയിക്കാന്‍ തളിയോലകളെ ഞാന്‍ വിളിച്ചു പക്ഷെ അവ വിളികേട്ടില്ല , പിന്നെ ഞാന്‍ മഷി തണ്ടിനെ കൂടെ കൂട്ടി പക്ഷെ ആ വിജന പാതയിലെ പൂഴി മണ്ണില്‍ അത് കളഞ്ഞുപോയീ , ഹംസത്തെ അയക്കാന്‍ എനിക്ക് പേടി ആയിരുന്നു കാരണം നിന്റെ സ്നേഹം പങ്കുവയ്കുവാന്‍ ഞാന്‍ മാത്രം മതി . എന്റെ സ്വപ്നങ്ങളില്‍ എന്നുമുതല്‍ ആണ് നീ വിരുന്നു കാരി ആയതെന്നു ഞാന്‍ ഓര്‍ക്കുന്നില്ല ഇന്നലെ ഞാന്‍ കണ്ട സ്വപ്നത്തില്‍ നമ്മള്‍ ഒരു പാത്രത്തില്‍ നിന്നുമാണ് ഉണ്ടത് , ഒരു പുതപ്പിനടിയിലാണ് നാം ഉറങ്ങിയത് അപ്പോഴെല്ലാം നീ എനിക്ക് വിരുന്നുകാരി ആയിരുന്നില്ല . പ്രിയേ നീ നടന്നു പോവുമ്പോള്‍ ഞാന്‍ നിന്റെ പിറകില്‍ ഉണ്ടാവുമായിരുന്നു . വഴിയിലെ ചെടിയില്‍ നിന്നും നീ പൂവിരുക്കുമ്പോള്‍ നിന്റെ വിരലുകള്‍ വേദനിക്കുമോ എന്ന് ഞാന്‍ ഭയന്ന് , ഞാന്‍ ഒരു മേഖമയിരുന്നെങ്കില്‍ ഉച്ചവെയിലില്‍ നിനക്ക് തണലായി കൂടെ വന്നേനെ , ഞാന്‍ ഒരു പഞ്ഞികെട്ടയിരുന്നെങ്കില്‍ നിന്റെ പാധുകങ്ങളെ പോതിഞ്ഞിരുന്നെനെ അങ്ങനെ എങ്ങനെ എത്ര എത്ര ഓര്‍മകളാണ് നിനക്കായ് എന്റെ മനസിന്റെ കൂട്ടില്‍ നിന്നും പുറത്തു ചാടിയത് പ്രിയേ ഇനിയെങ്കിലും നീ എന്നെ അറിയണം നീ എവിടെ ആണെന്നോ എന്ത് ചെയ്യുന്നുവെന്നോ എനിക്കറിയില്ല പക്ഷെ ഒന്ന് മാത്രം അറിയാം ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്റെ ജീവനേക്കാളും ഏറെ
Subscribe to:
Post Comments (Atom)
No comments:
Post a Comment