Friday, August 6, 2010

ഒരു സത്യം

എനിക്കറിയില്ലായിരുന്നു ഞാന്‍ നിന്നെ പ്രണയിക്കയായിരുന്നു എന്ന് . പക്ഷെ എന്റെ ഓര്‍മകളിലും സ്വപ്നങ്ങളിലും നീ എന്നും വിരുന്നു വന്നിരുന്നു . ഒരിക്കല്‍ പോലും നീ എന്നോട് പ്രനയാര്‍ദ്രമായി സംസാരിച്ചിട്ടില്ല എനിക്കും അതായിരുന്നു കൂടുതല്‍ ഇഷ്ടം . നിന്നെ ദൂരെ നിന്നും നോക്കി കാണാന്‍ എനിക്ക് ഏറെ ഇഷ്ടമായിരുന്നു , നിന്റെ ഓരോ ചലനങ്ങളും എനിക്ക് മനപ്പാടമായിരുന്നു . ഞാനെന്നും നിന്നെ കണികണ്ട് ഉണരാന്‍ കൊതിച്ചിട്ടുണ്ട് . ആദ്യമൊന്നും ഞാന്‍ അവനെ /അവളെ പ്രണയിച്ചിരുന്നില്ല ആരാധന മാത്രമായിരുന്നു പക്ഷെ പതിയെ പതിയെ മനസ്സ് കൈവിട്ടുപോയീ . ഞാന്‍ അറിയുന്ന നിന്നെ പ്രണയിക്കാന്‍ എപ്പോഴോ തുടങ്ങിയിരിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി . ഒരിക്കല്‍ പോലും ഞാന്‍ നിന്നോട് എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിട്ടില്ല , ഒരിക്കലും പറയാന്‍ കഴിയില്ല . അത് ചിലപ്പോള്‍ എന്നെ നിന്റെ മുന്നില്‍ ഒരു പരിഹാസ പാത്രമാക്കിയേനെ . ഞാന്‍ ഓര്‍ക്കുമായിരുന്നു നിന്റെ കൈകളില്‍ പിടിച്ചാണ് ഞാന്‍ പിച്ചവച്ചത് . അത് കണ്ടു അസൂയാലുക്കളായ മാലാഖമാര്‍ എന്നെ തള്ളിയിട്ടു പക്ഷെ അപ്പോഴും നീ എന്നെ തങ്ങി എടുത്തു . എനിക്കറിയില്ലായിരുന്നു നീ എനിക്കാരായിരുന്നു എന്ന് . എനിക്ക് നിന്നോട് പ്രണയമാണ് എന്ന് പറയുന്ന ദിവസം എന്നന്നേക്കുമായി എനിക്ക് നിന്നെ നഷ്ടപെടുമോ എന്ന് ഞാന്‍ ഭയന്നു . എന്റെ വീഴ്ചകളില്‍ നീ എനിക്കെന്നും താങ്ങായിരുന്നു . എന്റെ ജീവിതം നിനക്ക് മാത്രമായി ഞാന്‍ മാറ്റിവച്ചു നീ എന്നെങ്കിലും എന്നരികില്‍ എത്തും എന്നെനിക്കരിയാമയിരുന്നു . രാത്രികാലങ്ങളില്‍ നീ ആകാശത്ത് നോക്കി കിടക്കുമ്പോള്‍ എനിക്ക് നിന്നെ കാണാം . നിന്റെ മുഖത്ത് എന്റെ പ്രകാശം പതിക്കുമ്പോള്‍ നീ ചിരിക്കാറുണ്ട് . കൂടെ ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കും പക്ഷെ നീ ഏറെ ദൂരത്തായതിനാല്‍ നീ അത് കേള്‍ക്കില്ല എന്റെ ചങ്ങാതി മാരായ നക്ഷത്രങ്ങളോട് ഞാന്‍ നിന്നെ കുറിച്ച് പറയാറുണ്ട്‌ . അവര്‍ക്കൊക്കെ നിന്നോട് സംസാരിക്കാന്‍ കൊതിയാണ് . നിന്റെ വിവാഹ ദിവസം നിന്നോട് പറയാതെ ഞാന്‍ പോയതില്‍ അവരെന്നെ വഴക്ക് പറയാറുണ്ട് . നിനക്ക് വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം നീ കാണാതെ പോയപ്പോ എനിക്ക് വേറെ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു . എനിക്ക് നിന്നോട് ദേഷ്യം ഒന്നും തോന്നിയിട്ടില്ല . ഇപ്പോ എനിക്ക് നിന്നെ എന്നും കാണാന്‍ കഴിയുന്നുണ്ട് . നിന്റെ വരവും പ്രതീക്ഷിച്ചു ഞാന്‍ എവിടെ കാത്തിരിക്കുകയാണ് . നീ വരുമ്പോള്‍ പറയാന്‍ എന്റെ പ്രണയത്തെ ഞാന്‍ ഉണര്‍ത്തി വച്ചിരിക്കയാണ്


സ്നേഹപൂര്‍വ്വം
സ്വന്തം
ഞാന്‍